5കിലോ പച്ച ചാണകം ,5കിലോ വേപ്പിന്‍ പിണ്ണാക്ക്,5കിലോ കടലപിണ്ണാക്ക് എന്നിവ 50ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഇളക്കി ചേര്‍ത്ത് ഒരു ബക്കറ്റിലോ മറ്റു ലഭ്യമായ പാത്രത്തിലോ പുളിക്കാന്‍ വയ്ക്കുക. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഈ മിശ്രിതം ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു വിളകളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം.ഇവയുടെ കൂടെ വേണമെങ്കില്‍ ആദ്യമേ തന്നെ 15 പാളയന്‍കൊടം പഴവും അര കിലോ ചാരവും ചേര്‍ത്തു ഉപയോഗിക്കുന്നതും ഗുണകരമാണ്.ഇത് യേത് അളവില്‍ വേണെമെങ്കിലും ഉണ്ടാക്കാം അതിനനുസരിച്ച് ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവ് ക്രമീകരിച്ചാല്‍ മതി ഉദാഹരണത്തിന് 1കിലോ പച്ച ചാണകം,1കിലോ വേപ്പിന്‍ പിണ്ണാക്ക് എന്നിവയും 3പാളയന്‍കോടന്‍ പഴവും 100ഗ്രാം ചാരവും എന്ന ക്രമത്തിലും ഇത് ഉണ്ടാക്കാം ..
 
Top