കാലവര്‍ഷം പിറന്നതോടെ വിവിധ വിളകള്‍ക്ക് വളപ്രയോഗം നടത്തുന്ന തിരക്കിലാണ് കര്‍ഷകര്‍. എല്ലാ വിളകള്‍ക്കും ജൈവവളം അത്യാവശ്യമാണ്. വളക്കൂറ് അനുസരിച്ച് വ്യത്യസ്ത അളവില്‍ ചേര്‍ക്കണമെന്നു മാത്രം. കാലിവളം മൂത്രംകൂടി കലര്‍ന്നതും നേരിട്ട് വെയിലും മഴയും ഏല്‍ക്കാത്തതുമാണ് മികച്ചത്. കമ്പോസ്റ്റില്‍ ഇലകളും അഴുകിച്ചേരുന്ന ജൈവാവശിഷ്ടങ്ങളും ചാണകവും എല്ലാം ചേര്‍ന്ന് അഴുകിയതാണ്. ഇത് മികച്ച ജൈവവളമാണ്. പച്ചിലതൂപ്പുകള്‍ നേരത്തെ അരിഞ്ഞുകൂട്ടി ഒരു പരിധിവരെ അഴുകിയശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. പയറുവര്‍ഗച്ചെടികള്‍, വിത്തുവിതച്ച് ചെടികളാക്കി വളര്‍ത്തിയശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പിഴുതുചേര്‍ക്കുകയോ ചെയ്യാം. കോഴിവളം: ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണ്. വളരെ പെട്ടെന്ന് ചെടി പ്രയോജനപ്പെടുത്തും. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ദോഷംചെയ്യും. ഇവയുടെ ഗുണം കൂട്ടാന്‍ 100 കി.ഗ്രാമിന് 4.5 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും ഒമ്പതു കി.ഗ്രാം കുമ്മായവും ചേര്‍ക്കുന്നത് നല്ലതാണ്.
പിണ്ണാക്കുകള്‍ക്ക് കാര്യക്ഷമത കൂടുതലുണ്ട്. നൈട്രജന്‍ കൂടുതലുള്ളതിനാല്‍ പത്തുദിവസത്തിനകം ചെടിക്ക് ലഭിക്കും. നിലക്കടല, പിണ്ണാക്ക്, ആവണക്ക് പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, എള്ള്, തേങ്ങ, കടുക്, പുന്നക്ക എന്നിവയുടെ പിണ്ണാക്കുകളും ഉപയോഗിക്കാം. വേപ്പിന്‍പിണ്ണാക്ക് കീടനിയന്ത്രണത്തിന് അനുയോജ്യമാണ്. പുന്നക്കാപിണ്ണാക്ക് ചിതലിനെ അകറ്റാന്‍ ഉത്തമമാണ്. ജീവാണുവളങ്ങള്‍:- ജൈവവളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അതുവഴി അളവ് ലഘൂകരിക്കാനും പറ്റിയ ആധുനിക മാര്‍ഗമാണ് ജീവാണു വളപ്രയോഗം. നൈട്രജന്‍ ജീവാണുവളങ്ങളും, ഫോസ്ഫറസ് ജീവാണുവളങ്ങളുമുണ്ട്. നൈട്രജന്‍ ജീവാണുവളങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ട്രൈക്കോഡര്‍മ എന്ന ജീവാണു വളപാക്കറ്റ്. ഇവ പാക്കറ്റില്‍ മാര്‍ക്കറ്റില്‍ കിട്ടും. 90 കി.ഗ്രാം ഉണക്കിയ ചാണകപ്പൊടിയും 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്കും കൂട്ടികലര്‍ത്തി അതില്‍ രണ്ട! കി.ഗ്രാം ട്രൈക്കോഡര്‍മ പാക്കറ്റ് പൊട്ടിച്ചു വിതറി കുഴച്ച്, ഉരുട്ടിയാല്‍ ഉരുളുന്ന പാകത്തില്‍ കുഴച്ച് തണലില്‍ മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി വീണ്ടും ഒരാഴ്ചകൂടി മൂടിവയ്ക്കുക. ഈ വളം മുഴുവന്‍ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞിരിക്കും. രോഗപ്രതിരോധശേഷിക്കും ഇതു സഹായിക്കും.
ഇത്തരം ജൈവവളം കുറഞ്ഞ അളവില്‍ ചേര്‍ത്താല്‍ മതി. കാര്‍ഷിക സര്‍വകലാശാല വിവിധ വിളകള്‍ക്ക് ശുപാര്‍ശചെയ്ത ജൈവവള അളവ്: നെല്ല്- ഹെക്ടറിന് അഞ്ചുടണ്‍, പയര്‍വര്‍ഗങ്ങള്‍- 20 ടണ്‍, പച്ചക്കറി- സെന്റിന് ശരാശരി 100 കി.ഗ്രാം. തെങ്ങ്- 15-25 കി.ഗ്രാം (ഒരുമരം) കുരുമുളക് 10 കി.ഗ്രാം. കശുമാവ്- 10 കി.ഗ്രാം, റബര്‍- 2.5 ടണ്‍ (ഒരു ഹെക്ടര്‍), കിഴങ്ങുവര്‍ഗങ്ങള്‍- 12 ടണ്‍/ഹെക്ടര്‍, ശീതകാല പച്ചക്കറി- 20-25 ടണ്‍/ഹെക്ടര്‍. പഴവര്‍ഗം- വാഴ 10 കി.ഗ്രാം (ഒന്നിന്), കൈതച്ചക്ക- 25 ടണ്‍/ഹെക്ടര്‍.
അംഗീകാരമില്ലാത്ത ജൈവവള വിതരണം ശിക്ഷാര്‍ഹം
ജില്ലയില്‍ രാസവള നിയന്ത്രണ നിയമപ്രകാരം അംഗീകാരമില്ലാത്ത ജൈവ, ജീവാണു വളങ്ങള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം വളങ്ങള്‍ കര്‍ഷകര്‍ ഉപയോഗിക്കരുതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സംസ്ഥാന തല ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചതും ഗുണമേന്‍മയുളളതുമായ ജൈവ ജീവാണു വളങ്ങള്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുളളൂ. രാസവള നിയമ പരിധിയില്‍ വരാത്ത ജൈവ വളങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ ജൈവ വളത്തിന്റെ പേര്, നിര്‍മ്മാണ രീതി, വില, കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും മറ്റും ലഭിച്ച ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട കൃഷി ഓഫീസര്‍ മുഖാന്തിരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.