ചിത്രകീടത്തെ പറ്റി കുറെ അന്ധവിശ്വാസങ്ങള്‍ നമ്മുടെ കൃഷിക്കാരുടെ ഇടയില്‍ ഉണ്ട് ..ഞാന്‍ മനസിലാക്കിയ ചില സത്യങ്ങള്‍ ഇതാണ് തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക

വിശ്വാസം :- ചിത്ര കീടം എന്തോ പ്രത്യേകതരം പ്രാണി ആണ്
സത്യം :- അങ്ങനെ ഒരു പ്രാണി ഇല്ല ചില പ്രത്യേക തരം ഈച്ച, ശലഭം, വണ്ട്‌ എന്നിവ യുടെ ലാര്‍വ ആണ് വില്ലന്‍
വിശ്വാസം :- എന്തെങ്കിലും കീട നാശിനി ഉപയോഗിച്ചാല്‍ ചിത്ര കീടത്തെ നശിപ്പിക്കാം
സത്യം :- എന്‍റെ അറിവില്‍ ഒരു കീടനാശിനിയും ചിത്ര കീടത്തെ കൊല്ലില്ല

ചിത്രകീടതിന്റെ കാരണവും പ്രധിവിധികളും

ഒരു ഇലയെ കുറെ കനം കുറഞ്ഞ ഇലകള്‍ ചേര്‍ത്ത് ഒട്ടിച്ചു വെച്ചതായി കണക്കാക്കാം.വണ്ട്‌, ഈച്ച, ശലഭം തുടങ്ങിയവയുടെ പെണ്ണീച്ചകള്‍ ഇലയില്‍ ദ്വാരം ഉണ്ടാക്കി അതിലോ ഇലയുടെ അടിവശത്തോ മുട്ടയിടുന്നു. ഈ മുട്ട രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വിരിയുമ്പോള്‍ ഉണ്ടാകുന്ന ലാര്‍വ ഇലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കി കടക്കുന്നു. രണ്ടു മൂന്നു ആഴ്ച ഇലയുടെ മടക്കുകള്ക്കി്ടയില്‍അതിലെ ഹരിതകം ശാപ്പിട്ട് തിന്നു മുന്നോട്ടു നീങ്ങുന്നു. ഹരിതകം തിന്നു കഴിയുമ്പോള്‍ തിന്നഭാഗം വെളുത്ത നിറമാകുന്നു. വീണ്ടും മുന്നോട്ടു നീങ്ങി അവിടെയുള്ള ഹരിതകം തിന്നുന്നു. അവിടെയും വെളുത്ത നിറമാകുന്നു. അങ്ങനെ അത് തിന്നുതിന്നു മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. അതിനനുസരിച്ച് വെളുത്ത ഒരു ചാല്, രൂപപ്പെടുന്നു. ഒപ്പം ആ കീടം വളരുന്നു, തടിക്കുന്നു, കൂടുതല്‍ സ്ഥലത്തെ പച്ചപ്പ് തിന്നുന്നു. അപ്പോള്‍ ആ വെളുത്ത വരയുടെ വണ്ണം കൂടുന്നു.

ഓര്മിക്കുക, എപ്പോഴും അത് ആ വെളുത്ത വരയുടെ വീതി കൂടിയ അറ്റത്ത്‌ ഉണ്ടാകും ആ ലാര്‍വ .
ചിത്ര കീടം വരക്കുവാന്‍ തുടങ്ങിയാല്‍ രണ്ടു വിരലുകള്‍ കൊണ്ട് ആ വരയുടെ വണ്ണം കൂടിയ ഭാഗത്ത് ഞെക്കുക. അതോടെ അതിന്‍റെ പ്രശ്നം തീര്‍ന്നു.
വളരെ അധികം ബാധിചിട്ടുണ്ടെങ്കില്‍ ആ ഇലകള്‍ പറിച്ചെടുത് ഞെരുടി നശിപ്പിക്കുക. അല്ലാതെ നാം പുറത്തു നിന്ന് എന്ത് തളിച്ചാലും അവനെ ഏശില്ല. ഇലയില്‍ തളിച്ചാല്‍ ഇല കുതിര്ന്നു ഇലക്കകത്തു കയറി പ്രവര്ത്തി്ക്കാന്‍ കഴിയുന്ന രാസ കീടനാശിനിക്ക് മാത്രമേ ഇതിനെ കൊല്ലാന്‍ കഴിയൂ. അപ്പോള്‍ ഇത് വരാതിരിക്കാനുള്ള വഴി മാത്രമേ ജൈവ രീതിയില്‍ പറ്റൂ. കാ‍ന്താരി, പുകയില, വെളുത്തുള്ളി കഷായങ്ങള്‍ തളിച്ചാല്‍ അതിന്‍റെ തീക്ഷ്ണമായ എരുവും വാസനയും കാരണം ഈ പ്രാണികള്‍ മുട്ടയിടാന്‍ വരില്ല.
പുഴുക്കള്‍ അകത്തു കയറിയാല്‍ ഇലക്കു അകത്തുവെച്ചുതന്നെ ലാര്‍വ യില്നിന്നു പ്യൂപ്പ അവസ്ഥയിലേക്ക് മാറും. കുറേദിവസം നില്ക്കുന്ന ഇലകളാണെങ്കില്‍ ഇലകളില്‍ നിന്നുതന്നെ അത് ശലഭമോ വണ്ടോ ആയി വിരിഞ്ഞ് മറ്റു ഇലകളിലേക്ക് മാറി മുട്ടയിടല്‍ തുടരും. നാലഞ്ചു തലമുറവരെ ഇങ്ങനെ അവിടം പെറ്റുപെരുകും. ഈ ജീവചക്രം തിരുത്താന്‍ കഴിഞ്ഞാല്‍ അവയുടെ വംശ വര്ധന പാടെ നില്ക്കും . അതിനു ഏറ്റവും നല്ലത് വേപ്പെണ്ണ തളിക്കലാണ്. വേപ്പെണ്ണ ചിത്രകീടത്തെ കൊല്ലില്ലെങ്കിലും അതിന്‍റെ ജീവചക്രത്തെ മാറ്റി മാറ്റിമറിക്കാനുള്ള കഴിവ് വേപ്പെണ്ണക്ക് ഉണ്ട്. ചിത്രകീടം വരാതിരിക്കാന്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ നേര്പ്പി ച്ച വേപ്പെണ്ണ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍) തളിക്കുക. ചിത്ര കീടം വന്നു പണി തുടങ്ങിയാല്‍ ആ ചിത്രപ്പണിയുടെ ഏറ്റവും വണ്ണം കൂടിയ അറ്റത്ത് വിരലുകള്‍ കൊണ്ട് (ഇലയുടെ മേലെയും താഴെയും ഓരോ വിരല്‍ വെച്ചു) ഞെക്കി കൊല്ലുക. അത് ചത്തു എന്നറിയാന്‍ പിറ്റേ ദിവസം നോക്കിയാല്‍ ആ ഞെക്കിയ ഭാഗം തവിട്ടു നിറമായി മാറിയതായി കാണാം, മൂന്നാം ദിവസത്തേക്ക് കറുത്ത് കാണാം.
വിവരണങ്ങള്‍ക്കു കടപ്പാട് Rajkumar Varier
 
Top