ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുകയാണ് ചാഴിയുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ചാഴിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ചാഴി ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ചാഴിയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മത്തി-ശര്‍ക്കരമിശ്രിതം തയ്യാറാക്കുന്നത്. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം നോക്കുക. മൂന്നു ആഴ്ച കഴിഞ്ഞു മത്തി-ശര്‍ക്കരമിശ്രിതം അരിച്ചെടുക്കുക്ക. ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കാം. ഏറ്റവും ചെലവു കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു ഒരേക്കറില്‍ വെറും ഒന്നരലിറ്റര്‍ മിശ്രിതം കൊണ്ട് ചാഴിയെ നിയന്ത്രിക്കാം.
2, കാന്താരിമുളക് കായം മിശ്രിതം – കാന്താരിമുളകും കായവും എന്നിവ 20 ഗ്രാം വീതം അരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം 2% വീര്യത്തിൽ തളിച്ച് ചാഴിയെ നിയന്ത്രക്കാം.

200 gm നീറ്റുകക്ക 2.5LTR വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ അടിയാൻ വെക്കുക . 1 ലിറ്റർ തെളി ഊറ്റിയെടുത്ത് 2LTR ഗോമൂത്രം ചേർത്ത് 50 gm ചെന്നി നായകം 50gm കായം 50 gm കർപ്പൂരംപൊടിച്ച് കാഞ്ഞരത്തിന്റെ തൊലി 50 gm ചതച്ചത് നന്നായി ഇളക്കി ചേര്‍ത്ത് 48 മണിക്കൂര്‍ വെക്കുക .രാവിലെയും വൈകിട്ടും ഇളക്കുക. 50gm വെളുത്തു ള്ളി രണ്ട് ചെറുനാരങ്ങ 100 gm കാന്താരി ഇവ മൂന്നും ചേര്‍ത്ത് അരച്ച് തയ്യാറാക്കിയ മിശ്രുതത്തിൽ ചേര്‍ത്ത് ഇളക്കി ഒന്നര മണിക്കൂറിന് ശേഷം 50 gm വേപ്പണ്ണ ചേര്‍ത്ത് വീണ്ടും ഇളക്കി 7 ലിറ്റർ വെള്ളം ചേര്‍ത്ത് അരിച്ചെടുക്കുക .ഇലയില്‍ സ്പേറ ചെയ്താല്‍ വിളവ് കൂടും കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല