താരും തളിരും കായുമായി 'കുറ്റിക്കുരുമുളക്' എം.പി. അയ്യപ്പദാസ് സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം.
കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുമ്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം. സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകമ്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും. പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.
പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം. നടുമ്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.
മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും.കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുമ്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം. സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകമ്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും. പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.