വര്‍ഷം മുഴുവന്‍ നമുക്ക് ചീര കൃഷി ചെയ്യാം. മികച്ച ഇനങ്ങള്‍ അരുണ്‍ , മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ , തുടങ്ങിയവയാണ്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും സാന്നിധ്യം ചീരയെ.മികച്ച ഒരു ഇലക്കറി ആക്കുന്നു. പറമ്പിലോ, ഗ്രോ ബാഗിലോ , ചട്ടിയിലോ ചാക്കിലോ, കുപ്പിയിലോ ഒക്കെ ചീര നടാം. ടെറസ്, ബാല്‍ക്കണി കര്‍ഷകകര്‍ക്ക് നന്നായി വളര്‍ത്താന്‍ കഴിയുന്നതാണ്.ചീര. മണ്ണില്‍ നടുമ്പോള്‍ കിളച്ചു ഇളക്കി, തവാരണ ഉണ്ടാക്കുക, അതായത് മണ്ണ് ഉയര്‍ത്തി കിളച്ചു ഇളക്കിയ മണ്ണ് ഉദ്ദേശം ഒരു മീറ്റര്‍ വീതിയിലും ആവശ്യാനുസരണം നീളത്തിലും നിരപ്പാക്കുക. അതിലേക്കു ഒരു മണിക്കൂര്‍ സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ത്ത ചീരവിത്ത് പാകാം. കൂടി വീഴാതിരിക്കാന്‍ മണല്‍ കലര്‍ത്തി വിതറാം. അപ്പോള്‍ വിത്തുകള്‍ എല്ലാ സ്ഥലത്തും വീഴും. ഇതിനു മുകളിലേക്ക് വളരെ നേര്‍ത്ത നിലയില്‍ അല്‍പ്പം പൊടി മണ്ണ് തൂകി കൊടുക്കാം. വെള്ളം തളിക്കുമ്പോള്‍ മണ്ണിളകി തെറിക്കാന്‍ പാടില്ല. മൂന്നാം ദിവസം ചീര കിളിര്‍ത്തു് വരും. ആറില പരുവം ആകുമ്പോള്‍ ഗോമൂത്രം നേര്‍പ്പിച്ചു അതായതു പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു മണ്ണ് നനച്ചു കൊടുക്കാം. ആഴചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇത് ചെയ്യാം. ചാണക പൊടി ഉണ്ടെങ്കില്‍ ഇടാം, കടല പിണ്ണാക്ക് കുതിര്‍ത്ത് അതിന്റെ തെളി എടുത്തു അഞ്ചിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം.
ഇനി ഗ്രോ ബാഗില്‍ ആണെങ്കില്‍ നന്നായി പൊടിഞ്ഞ മണ്ണ് കൊണ്ട് തയാറാക്കിയ പോട്ടിംഗ് മിശ്രിതം ഉപയോഗിക്കണം, ചകരി ചോര്‍ ഉപയോഗിക്കാം. ചാണക പൊടിയും ചേര്‍ക്കാം . ഒരു ഗ്രോ ബാഗില്‍ പത്തു പതിനഞ്ച് വിത്തുകള്‍ ഇടുക കിളിര്‍ത്ത് വരുമ്പോള്‍ ശരാശരി നാല് വീതം തൈകള്‍ അകലം നോക്കി നിലനിര്‍ത്തി് ബാക്കി പിഴുതെടുക്കം . ആറില പരുവത്തില്‍ പിഴുതെടുത്തു വേറെ നടാം . ഇതിലേക്ക് മുകളില്‍ പറഞ്ഞ ക്രമത്തില്‍ വളപ്രയോഗം നടത്താം . ഒഴിഞ്ഞ കുപ്പികളില്‍ ഒരു ചീര എന്ന ക്രമത്തില്‍ വളര്‍ത്താം .ചാക്കില്‍ വെര്‍ട്ടി ക്കല്‍ ഫാമിംഗ് പരീക്ഷിക്കാം 70% പോട്ടിംഗ് മിശ്രിതം നിറച്ച ചാക്കില്‍ മുകളില്‍ ചീര വിത്ത് പാകാം. ആറില പരുവം ആകുമ്പോള്‍ ഇവയില്‍ നാലോ അഞ്ചോ തൈ നിര്‍ത്തി ബാക്കി പിഴുതെടുക്കുക. ഒരു മൂര്‍ച്ച ആയുള്ള കത്തി കൊണ്ട് ചാക്കില്‍ പത്തു സെന്റീ മീറ്റര്‍ അകലത്തില്‍ ചെറിയ ഹോള്‍ ഉണ്ടാക്കി അതു വഴി പിഴുതെടുത്ത ചീര തൈകള്‍ നടാം. ക്രമേണ നന്നായി പരിപാലിക്കുന്ന ചാക്കില്‍ നിന്നും രണ്ടോ മൂന്നോ പിടി ചീര എന്ന ക്രമത്തില്‍ ദിവസം കിട്ടും.
രോഗങ്ങള്‍-പ്രതിരോധം.....
ഇലപ്പുള്ളി രോഗം - 4 ഗ്രാം പാല്‍ക്കായം, 3 ഗ്രാം മഞ്ഞള്‍ പൊടി, 1 ഗ്രാം സോഡാപൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച മിശ്രിതം അരിച്ചു , ഇലകളുടെ രണ്ടു വശവും വീഴും വിധം തളിച്ച് കൊടുത്താല്‍ ഇത് വരാതെ നോക്കാം.ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം.പച്ച ചീര ഇടകലര്‍ത്തി. നടാം.ഇലതീനി പുഴുക്കള്‍, കൂട് കെട്ടി പുഴു - ഇവയെ പ്രതിരോധിക്കാന്‍ 5ml വേപ്പിന്‍ കുരുസത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഇലകളില്‍ തളിക്കാം
( ഫോട്ടോ കടപ്പാട് Prasanna Sudheendran)
This comment has been removed by the author.
ReplyDelete