ഈ
അടുത്തകാലത്ത് കേരളത്തിലെ കര്‍ഷകരെയും ജനങ്ങളെയും ഒരേപോലെ ഭീതിയിലാഴ്ത്തിയ
കീടപ്രാണികളാണ് സൂക്ഷ്മ ശരീരികളായ മീലിബഗ്ഗുകള്‍ പലയിനം വിളകളിലും
ചെടികളിലും വളരെ രുക്ഷമായി ആക്രമണം നടത്തി വരുന്ന ഈ കീടത്തിന്റെ ശരീരം
മുഴുവനും വെളുത്ത പൊടി പോലയുളള വാക്സി(മെഴുക്) ആവരണം കൊണ്ട്
പൊതിയപ്പെട്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് മീലിബഗ്ഗ് അഥവാ മീലിമുട്ട എന്ന
പേരുണ്ടായത്. ഹെമിപ്റ്ററാ എന്ന ശാസ്ത്രീയ വിഭാഗത്തില്‍പ്പെടുന്ന
ന്യൂഡോകോ്ക്സിഡേ എന്ന ശാസ്ത്രീയ കുടുംബത്തിലെ മീലിമുട്ടകള്‍ വിവിധ
ജനുസ്സുകളിലും സ്പീഷിസുകളിലും പെടുന്നവയാണെങ്കിലും കാഴ്ചയില്‍ എല്ലാം ഓരേ
പോലെയാണ്.പുറമേ കണ്ടാല്‍ വെളുത്തപഞ്ഞിക്കെട്ടുപോലെയോ പൂപ്പല്‍ പോലെയോ
തോന്നുന്ന മീലിമുട്ടകള്‍ പല ഇനങ്ങളിലുളള സസ്യങ്ങള്‍ക്ക് ഉപദ്രവം
ചെയ്യുന്നു.
ഈ കീടങ്ങള്‍ചെടികളുടെ
ഇലകള്‍,തണ്ടുകള്‍,കായ്കള്‍ തുടങ്ങിയ മുകള്‍ഭാഗങ്ങളില്‍ മാത്രമല്ല,ചില
ജനങ്ങള്‍ മണ്ണിന്റെ അടിയിലുളള വേരുകളില്‍പോലും പറ്റിപ്പിടിച്ചിരുന്ന്
സസ്യനീര് വലിച്ചു കുടിക്കുന്നതിന്റെ ഫലമായി ഉപദ്രവമേറ്റ ഇലകള്‍മഞ്ഞളിച്ച്
ഉണങ്ങുന്നു. തളിരിലകള്‍ ചുരുളുന്നു.കൂമ്പിലകള്‍ കുരുടിച്ച്
വികൃതമാകുന്നു.കൂടാതെ പൂക്കളും ചെറിയ കായ്കളും
കൊഴിഞ്ഞുവീഴുന്നു.കായ്കളുടെ ആകൃതിയും ഭംഗിയും കുറയുന്നു.ഈ കീടങ്ങളുടെ
ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഹണിഡ്യൂ എന്ന ദ്രാവകത്തിന്റെ
പുറത്ത് വളരുന്ന ഒരു തരം കറുത്ത പൂപ്പല്‍ മൂലം ഉപദ്രവമേറ്റ
ഭാഗങ്ങളില്‍ഒരു കറുത്ത നിറവും ഉണ്ടാകുന്നു.
ഇന്ത്യയില്‍ പപ്പായ
മീലിബഗ്ഗിന്റെ ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2008ല്‍ തമിഴ്
നാട്ടിലാണ്.അവിടെ നിന്ന് കേരളത്തിലേക്ക് കയറ്റി വിടുന്ന പപ്പായയില്‍ കൂടി
പാരകോക്കസിന്റെ ഉപദ്രവം 2009ല്‍ തൃശ്ശൂര്‍ജില്ലയിലാണ് ആദ്യമായി കണ്ടു
തുടങ്ങിയത്.മറ്റു ജില്ലകളിലേക്കും വളരെ വേഗത്തില്‍ ഇത് വ്യാപിക്കാനുളള
സാധ്യത ഏറെയാണ്.പ്രതേകിച്ച് ഈ വര്‍ഷത്തെ ചൂടുകൂടിയ കാലാവസ്ഥയില്‍ ഇവയുടെ
വ്യാപനം കൂടുന്നു. ഏകദേശം 60ല്‍ കൂടുതല്‍ സസ്യങ്ങളില്‍പപ്പായ
മീലിബഗ്ഗിന്റെ ആക്രമണം ഇന്ത്യയില്‍റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പപ്പായ
കൂടാതെ സാമ്പത്തിക പ്രാധാന്യമുളള മറ്റ് ധാരാളം വിളകളിലും ഈ കീടത്തിന്റെ
ഉപദ്രവമുണ്ട്. പയര്‍,പേര,മാവ്,
നാരകം,തക്കാളി,ചെമ്പരത്തി,തുളസി,ജട്രോഫ,അരളി,
മാതളനാരകം,മള്‍ബറി,ഓര്‍ക്കിഡ്,ക്രോട്ടണ്‍,മറ്റ്
അലങ്കാരചെടികള്‍,ഔഷധചെടികള്‍ എന്നിങ്ങനെ ഒട്ടനവധി സസ്യങ്ങളില്‍
മീലിബഗ്ഗുകള്‍വ്യാപിച്ചു വരുന്നു. വിളനാശത്തിന് പുറമേ പപ്പായ കഴിച്ചാല്‍
ക്യാന്‍സര്‍ വരുമെന്നും മൊബൈല്‍ ടവ്വറുകള്‍കാരണമാണ് ഈ കീടം വന്നതെന്നും
മറ്റുമുളള ചില അബദ്ധ ധാരണകളുടെ പ്രചാരവും ഇവയെകുറിച്ചുളള ശാസ്ത്രീയ
അറിവുകളുടെ അജ്ഞതയും കൂടി ജനങ്ങളുടെ ആശങ്ക കൂടിയിരിക്കുകയാണ്. പക്ഷെ
ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.
ഉയര്‍ന്ന പ്രജനനശേഷി,ദൈര്‍ഘ്യംകുറഞ്ഞ ജീവിതചക്രം, പലതരത്തിലുളള
ചെടികളില്‍വളരാനുളള കഴിവ്,അനുകൂല കാലാവസ്ഥ , എതിര്‍ പ്രാണികളുടെ അഭാവം
തുടങ്ങിയ അനുകൂലഘടകങ്ങളാണ് മീലിബഗ്ഗിന്റെ ആക്രമണം രുക്ഷമാകുന്നതിന്റെ
കാരണങ്ങള്‍.പഴങ്ങളും പച്ചക്കറികളും ഒരു സ്ഥലത്തുനിന്ന് മറ്റൊരു
സ്ഥലത്തേക്ക് കൊണ്ടു പോകുന്നത് വഴിയും മീലിമുട്ടയുടെ വ്യാപനം
കൂടുന്നു.മീലിബഗ്ഗുകളുടെ എതിര്‍പ്രാണികള്‍ ഈ പ്രദേശത്ത് ഇല്ലാത്തത്
വ്യാപനത്തിന് ആക്കം കൂടുന്നു.
ശാസ്ത്രീയ ജൈവ കീടനിയന്ത്രണം
വഴി ഇവയെ ഒരു പരിധി വരെ തടയാം. മീലിബഗ്ഗിന്റെ ജന്മനാട്ടില്‍നിന്ന് അതിന്റെ
എതിര്‍പ്രാണികളായ(എന്‍ഡിര്‍ടിഡേ കുടുംബത്തിലെ പരാദങ്ങള്‍ അസിറോഫാഗസ്
പപ്പായ,ഡ്യൂഡോലെപ്റ്റോമാസിടിരക്സ് മെക്സിക്കാന അനാഗിറസ് ലോക്കി)
എന്നിവയില്‍ ഏറ്റവും അനുയോജ്യമായതിനെ ഇവിടേക്ക് ഇറക്കുമതി ചെയ്താല്‍ അവ
നമ്മുടെ നാട്ടിലെ ഏതെങ്കിലും വിളകള്‍ക്ക് ഉപദ്രവം ഉണ്ടാക്കുമോ, ഇവിടുത്തെ
കാലാവസ്ഥയില്‍ ജീവിക്കുമോ,വംശവര്‍ദ്ധനവ് നടത്തുമോ എന്തെല്ലാം
അറിയേണ്ടതുണ്ട്.ഇതിനുളള ശ്രമം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ
കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന N.B.A.I.I
തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്..
മീലിബഗ്ഗുകളുടെ വ്യാപനം ഒരു പരിധി വരെ തടയാന്‍ ഈ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്.
- രുക്ഷമായ ആക്രമണംമൂലം നശിച്ച ചെടികള്‍ഭാഗങ്ങള്‍വെട്ടിക്കളഞ്ഞ് തീയിട്ട് നശിപ്പിക്കുക.
- മീലിബഗ്ഗിന്റെ ഉപദ്രവമേറ്റ സസ്യങ്ങള്‍ പഴങ്ങള്‍ എന്നിവ ഒരു സ്ഥലത്ത് നിന്ന് മാറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാതിരിക്കുക.
- മീലിബഗ്ഗുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നസസ്യഭാഗങ്ങളില്‍നിന്ന് വെളളം ഹോസില്‍കൂടി ശക്തിയായി ചീറ്റിച്ച് ഒഴിക്കുക.
- 5 മീല്ലി ലിക്വിഡ്/ബാര്‍ സോപ്പ് കലക്കിയവെളളം /ഷാംപൂ -,5മി.ലി.വേപ്പെണ്ണ,3 മീ ലി മണ്ണെണ്ണ എന്നിവ നന്നായി മിശ്രണം ചെയ്ത് ഒരു ലിറ്റര്‍വെളളത്തിന് എന്ന തോതില്‍ കലക്കി തെളിച്ച് കൊടുക്കുക.
- പ്രദേശിക മിതപ്രാണികളെ സംരക്ഷിക്കാന്‍രാസകീടനാശിനികളുടെ ഉപയോഗം കഴിവതും മിതപ്പെടുത്തുക.ഭക്ഷ്യവിളകളില്‍ജൈവ കീടനാശിനികളായ വെര്‍ട്ടിസീലിയം ലിക്കേനി,മണ്ണെണ്ണ-സോപ്പ് ഇമല്‍ഷന്‍ എന്നിവ ഉപയോഗിക്കാം .മീലിബഗ്ഗിന്റെ സ്ഥായിയായ നിയന്ത്രണത്തിന് ജൈന കീടനിയന്ത്രണം വേണ്ടി വരും.നമ്മുടെ നാട്ടിലെ എതിര്‍പ്രാണികളും മറ്റും ഇതിനുവേണ്ടി ഉപയോഗിക്കാം.ചുരുങ്ങിയ കാലത്തിനുളളില്‍ത്തന്നെ മീലിബഗ്ഗിനെ നമുക്ക് നിയന്ത്രിക്കാം.