പുകയില കഷായം ഉണ്ടാക്കുന്ന വിധം
ഏറ്റവും
പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി ആണ് പുകയില കഷായം, ഉണ്ടാക്കുവാനും വളരെ
എളുപ്പമാണ്. മാരക കീടനാശിനികള്‍ ഒഴിവാക്കി ഇത്തരം ജൈവ കീടനാശിനികള്‍
ഉപയോഗിക്കുക.
പുകയില കഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1,
പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത് മതി2, ബാര്‍ സോപ്പ് – 120
ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്3, വെള്ളം – 4 1/2 ലിറ്റര്‍
(നാലര ലിറ്റര്‍ )
പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍
വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍
പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍
വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി
ചേര്‍ത്ത് ലയിപ്പിക്കുക. സോപ്പ് ലയിപ്പിക്കാനുള്ള എളുപ്പ വഴി ഇവിടെ
പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത്
ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ
ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ
കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി
അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍
ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍
പറ്റിപ്പിടിക്കാന്‍ ആണ് ഇത്...