Trichoderma ട്രൈക്കോടെര്മ എങ്ങനെ ചെലവ് കുറച്ചു വീട്ടില്‍ നിർമിക്കാം ?
മുഖ്യമായും 2 തരത്തിലെ Trichoderma sp ഇനങ്ങളാണ് ബയോ കണ്ട്രോൾ എജെന്റായി ഉപയോഗിക്കുന്നത് 1.Trichoderma viride 2.Trichoderma harzianum
ദിനവും അരിയാഹാരവും പാല് ചേർത്ത ഒരു ചായയും കഴിക്കാത്ത മലയാളി കാണില്ല.
നമ്മുടെ Trichoderma വളരാൻ ഇത് ധാരാളമാണ് .അരി വാർക്കുമ്പോൾ കിട്ടുന്ന കഞ്ഞി വെള്ളത്തിൽ പാലിന്റെ പാത്ര൦ കഴുവുമ്പോൾ കിട്ടുന്ന വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തണുത്ത ശേഷം അതിലേക്കു Trichoderma പൌഡർന്റെ ഒരു പിടി ഇട്ടു ഇളക്കുക. ഇടയക്ക് ഇടയ്ക്ക് മിക്സിങ്ങ് നല്ലതാണു 2-3 ദിവസങ്ങൾ കൊണ്ട് നമ്മുടെ ലായനിയിൽ ഒരു പച്ചനിറത്തിൽ വളര്ച്ച കാണാം. അതാണ് Trichoderma എന്ന fungus . ഈ ലയനിയുടെ കുഴപ്പം അധികനാൾ സൂക്ഷിച്ചാൽ ഒരു ദുര്ഗ്ധം ഉണ്ടാകും. 3 മ് നാൾ അതിൽ 1:10 വെള്ളം ചേർത്ത് ഉപയോഗിക്കാം. വെള്ളം ചേര്ക്കുന്നതിന് മുൻപ് അതിൽ നിന്നും 50 മൽ ലായനി മദർ കൾച്ചറായി മാറ്റിവെച്ചാൽ , ഈ ഉപയോഗം നമുക്ക് തുടർന്നു കൊണ്ട് പോകാം. മദ്രാസിലെ Murugappa -Parry ഗ്രൂപ്പിൽ senior scientist ആയി ഞാൻ സേവനം അനുഷ്ട്ടിക്കുമ്പോൾ ഡെവലപ്പ് ചെയ്ത technology കളിൽ ഒന്നാണിത് 5000 പരം  കർഷകർക്ക് ഞാൻ ട്രെയിനിംഗ് നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനം ഒന്നുമാത്രമാണ് fungus നു വളരാൻ ഷുഗർ വേണം അതുപോലെ സ്റ്റാർചും. നമ്മൾ ഇവിടെ ഉപയോഗിച്ച രണ്ട് സ്രോതസും ഒരുതരത്തിൽ അധികം വരുന്ന 2 വസ്തുക്കളാണ്.
കാശുണ്ടെങ്കിൽ ഒന്നുകൂടി കൊഴിപ്പിക്കം ഒരു കിലോ ഉരുളകിഴങ്ങ് 250 grm ശർക്കര . ഉരുളകിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ തിളപ്പിക്കുക. (sterilization process )വെന്ത ശേഷം അവ ഉടയ്ക്കുക അതിലേക്കു ശർക്കര ചേർത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. "ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നമ്മൾ പായസമല്ല ഉണ്ടാക്കുന്നത്." തണുത്ത ശേഷം ലായനിയുടെ തെളി അരിച്ചെടുക്കുക. അതിലേക്കു ഒരു പിടി trichoderma പൌഡർ ചേർക്കുക. നല്ലവണ്ണം കലക്കി മൂടി വയ്ക്കുക. 2-3 ദിവസത്തിനുള്ളിൽ പച്ച നിറത്തിൽ clumps ലായനിയുടെ മുകളിൽ കാണാൻ സാധിക്കും. നമ്മുടെ trichoderma fungus വളരുകയാണ്. അവ വെള്ളം ചേർത്തു ഇളക്കി ഉപയോഗിക്കാവുന്നതാണ്.
നമ്മുക്ക് കടയിൽ നിന്ന് കിട്ടുന്ന trichoderma പാക്കറ്റിൽ കാണുന്ന വെളുത്ത പൊടി talcum powder ആണ്. ലായനിയിൽ വളരുന്ന fungas നെ മിക്സ്‌ ചെയ്തു പായ്ക്ക് ചെയ്യാനുള്ള ഒരു carrier മാത്രമാണ് ഈ പൊടി. ലാബുകളിൽ trichoderma യെ വളർത്തുന്ന potato -dextrose agar ന്‌ ആയിരങ്ങൾ വിലയാണ്. എല്ലാവര്ക്കും ധൈര്യമായി പരീഷിക്കം , ഈ പറഞ്ഞ 2 trichoderma fungas കളും നമുക്ക് ഹാനികരമല്ല.


 
Top