ലെഗൂമിനേസി കുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ്‌ നീല അമരി. ഇതിന്റെ ശാസ്ത്രീയനാമം ഇന്‍ഡിഗോഫെറ ടിൻക്ളോറിയ. സംസ്കൃതത്തില്‍ നീല, നീലിനി, തുതല, ഗ്രാമിണി എന്നും ഇംഗ്ലീഷില്‍ ഇന്‍ഡിഗൊ പ്ലാന്റ‌` എന്നും വിളിക്കുന്നു. സമതല പ്രദേശങ്ങളില്‍ സാധാരണ കാണുന്നു. രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.നീല കലര്‍ന്ന പച്ച നിറമാണ് ഇലകള്‍ക്കു്. ഇന്‍ഡിഗൊ നിറത്തിലുള്ള പ്രകൃതിദത്ത ചായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഏഷ്യയാണ് നീല അമരിയുടെ ജന്മദേശം.
വിഷ ഹരമാണു്. കേശീഗണത്തില്‍ പെടുന്നു. സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റല്‍, മഞ്ഞപിത്തം എന്നിവയുടെ ചികില്‍സക്കു് ഉപയോഗിക്കുന്നു. നീലിഭൃംഗാദി എണ്ണ, നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെ ഒരു ചേരുവയാണു്.
കടപ്പാട് :കൃഷിയിടം
 
Top