ആവശ്യമായ സാധനങ്ങള്‍
1. നാടന്‍ പശുവിന്റെ ചാണകം 10Kg
(നാടന്‍ പശുവിന്റെ ചാണകം കുറവാണെങ്കില്‍ പകുതി നാടന്‍ കാളയുടെതോ നാടന്‍ എരുമയുടെതോ മതി)
2. നാടന്‍ പശുവിന്റെ മൂത്രം 5 - 10 ലിറ്റര്‍
3. ശര്‍ക്കര (കറുത്ത നിറത്തിലുള്ളതു) - 2 കിലോ അല്ലെങ്കില്‍ തേങ്ങാ വെള്ളം 2 ലിറ്റര്‍
4. പയര്‍ വര്‍ഗ്ഗവിളകളുടെ മാവ് - 2 കിലോ (വന്‍ പയര്‍, തുവര, മുതിര, കടല, ഉഴുന്ന്)
5. വനത്തിലെ (കൃഷിയിടത്തിലെ വരമ്പില്‍ നിന്നും അഥവാ മരങ്ങളുടെ ചുവട്ടിലെ രാസവളം തട്ടാത്തത്) കണ്ണി മണ്ണ് - ഒരു പിടി.
6. വെള്ളം - 200 ലിറ്റര്‍ (ക്ലോറിന്‍ ചേര്‍ക്കാത്തത്)
ഉണ്ടാക്കുന്ന വിധം
200 ലിറ്റര്‍ ഉള്‍കൊള്ളാവുന്ന പ്ലാസ്റ്റിക്ക് ബാരലില്‍ (അഥവാ കുഴിയില്‍ പ്ലാസ്റിക് ഷീറ്റ് വിരിച്ച്) മേല്‍ പറഞ്ഞ ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് നന്നായി ഇളക്കണം. നിഴത്ത് വെച്ച് ചണ ചാക്ക് കൊണ്ടു മൂടിവെയ്ക്കണം. ദിവസേന മൂന്നു നേരം ഘടികാര ദിശയില്‍ ഒരു കമ്പ് ഉപയോഗിച്ച് രണ്ടു മിനിറ്റു നേരം നന്നായി ഇളക്കിക്കൊടുക്കണം. രണ്ടുമുതല്‍ ഏഴുദിവസം വരെ നിഴലില്‍ സുക്ഷിക്കാം.
ഓരോ ഇരുപത് മിനിറ്റിലും ഈ ലായനിയില്‍ ഉള്ള സുക്ഷ്മാനുക്കളുടെ എണ്ണം ഇരട്ടിച്ച് ആര്‍ക്കും കാണാന്‍ സാധിക്കാത്ത വിധം പെരുകികൊണ്ടിരിക്കും. സുക്ഷ്മാനുക്കളുടെ നാശത്തിനു കാരണമാകാതിരിക്കാന്‍ വേണ്ടി, എവിടെ ആണോ ജീവാമൃതം പ്രയോഗിക്കേണ്ടത് അവിടത്തെ മണ്ണ് ഉപയോഗിച്ച് ജീവാമൃതം ഉണ്ടാക്കണം.
ജീവാമൃതം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിളകളെ സാധാരണ ഗതിയില്‍ യാതൊരു കീടങ്ങളും ശല്യപ്പെടുത്തുകയില്ല. ജീവാമൃതത്തിനു സുഗന്ധമാണൂള്ളത്.
ഇതുണ്ടാക്കി മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷം ഏഴുദിവസത്തിനകം വിളകളുടെ ഇലകളിലും ചുവട്ടില്മായിട്ട് എത്ര ഇരട്ടി വേണമെങ്കിലും വെള്ളം ചേര്‍ത്ത് തളിക്കാം. തളിക്കുമ്പോള്‍ വൈകുന്നേരം വെയില്‍ പോയതിനു ശേഷം തളിക്കുന്നത് ആയിരിക്കും ഉത്തമം.അല്ലെങ്കില്‍ രാവിലെ ഒമ്പത് മണിക്ക് മുന്‍പായി വേണം ചെയ്യാന്‍.
Next
Newer Post
Previous
This is the last post.
 
Top