നമുക്ക് കായീച്ചകളെ നേരിടാനുള്ള
ചിരട്ടക്കെണികള്‍ തയാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം പച്ചക്കറികളിലെ
കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും
വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ്
ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത്
തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.
ഒരു പാളയംകോടന്‍ പഴം
(മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത്
നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍
തരികള്‍ വിതറുക.
ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ
കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ
ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍
തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.
നല്ലൊരു പിടി
തുളസിയില നന്നായി ഞെരടിയശേഷം നീര് ചിരട്ടയിലാക്കുക. നീരെടുത്ത തുളസിയിലയും
അതിലിടണം. ചിരട്ടയുടെ പകുതിയോളം വെള്ളമൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള്
ഫ്യുറഡാന്‍ തരികള്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തരത്തില്‍ തയാറാക്കിയ
ചിരട്ടക്കെണികള്‍ പച്ചക്കറി തോട്ടത്തില്‍ അവിടവിടെയായി കെട്ടിത്തൂക്കണം.
നാലു ചുവടിന് ഒന്നെന്ന കണക്കിലാകാം. പച്ചക്കറി പന്തലില്‍ ഉറിപോലെ കെട്ടി
അതില്‍ ചിരട്ടകള്‍ തൂക്കിയിടാം. കായീച്ചകള്‍ ആകര്‍ഷിക്കപ്പെടും. വിഷദ്രാവകം
കുടിച്ച് ചത്തൊടുങ്ങും.
കുഞ്ഞുങ്ങളുടെ കയ്യില്‍ പെടാതെ സൂക്ഷിക്കണേ
കെണികള്‍...
കായീച്ചകളെ നേരിടാനുള്ള ചില പുതിയ കെണികള്‍
കഞ്ഞിവെള്ളക്കെണി
കായീച്ചകളെ
തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ ഭാഗം
കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക . ഒരുഗ്രാം
ഫ്യുറഡാന്‍ തരികൂടി ചേര്ക്കു ന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി
പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും
ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ
അവിടെതന്നെ ചത്തൊടുങ്ങും.
മീന്‍ കെണി
ഉണങ്ങിയ മീന്‍ പൊടിയും
ഫ്യുറഡാനുമാണ് മീന്‍ കെണി യുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക്
അഞ്ചുഗ്രാം മീന്‍ പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം.
അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്ത്തി ളക്കുക. മിശ്രിതം തയാറാക്കിയ
ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക്കടക്കാന്‍
പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം.
മീന്മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും
കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചു നശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.
ഫ്യുറഡാന്‍ കിട്ടുന്നില്ല എങ്കില്‍ രൂക്ഷ ഗന്ധം ഇല്ലാത്ത ഏതു കീടനാശിനി വേണമെങ്കിലും ഉപയോഗിക്കാം
ഇത്
കുട്ടികളുടെ കയ്യില്‍ പെടാതെ സൂക്ഷിക്കുക ... അവരെ പറഞ്ഞു മനസിലാക്കുക
....ഇതൊക്കെ ഉണ്ടാക്കുമ്പോള്‍ അവരെയും കൂടെ കൂട്ടുക ആണ് ഏറ്റവും നല്ലത്
.... പിന്നെ ദിവസവും ചെറിയ ഈര്ക്കിലിയോ വല്ലോം എടുത്തു ചിരട്ടയില്‍
കിടക്കുന്ന ഈച്ചകളെ എടുത്തു കളയുക എങ്കില്‍ കുറെ ദിവസം ഇരിക്കും
മഞ്ഞ പാട്ട കെണി
അത്യാവശ്യം
വലിപ്പം ഉള്ള ഏതെങ്കിലും ടൈപ്പ് ടിന്‍ എടുക്കുകഅതിന്റെ പുറം ഭാഗത്ത് മഞ്ഞ
പെയിന്റ് അടിക്കുക പെയിന്റ് നല്ല വണ്ണം ഉണങ്ങിയ ശേഷം പാട്ടയുടെ പെയിന്റ്
അടിച്ച ഭാഗത്ത് ആവണക്ക് എണ്ണ പുരട്ടുക അതിനു ശേഷം ഇങ്ങനെ തയാറാക്കിയ
പാട്ടകള്‍ കൃഷിസ്ഥലത്ത് അവിടെഇവിടെ ആയി നാട്ടി നിര്‍ത്തിയ കമ്പുകളില്‍
സ്ഥാപിക്കുക ... പാട്ടയുടെ മഞ്ഞ നിറത്തില്‍ ആകൃഷ്ടരായി ഈച്ചകള്‍ വന്നു
ആവണക്ക് എണ്ണയില്‍ ഒട്ടി പിടിച്ചു ചാകും ...
0 comments:
Post a Comment