എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍.
1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം
കാന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ് തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.
0 comments:
Post a Comment